ഭൂമിയിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട് മസ്‌കത്ത്
ഇന്ത്യയിൽനിന്ന് ഉദയ്പൂരാണ് പട്ടികയിലുള്ളത്
മസ്‌കത്ത്: ഭൂമിയിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട് ഒമാന്റെ തലസ്ഥാനമായ മസ്‌കത്ത്. പ്രശസ്ത ട്രാവൽ എഴുത്തുകാരിയും ജപ്പാൻ സ്‌പെഷ്യലിസ്റ്റുമായ റെബേക്ക ഹാലെറ്റ് നടത്തിയ സർവേയിലാണ് അംഗീകാരം. മൈക്രോസോഫ്റ്റിന്റെ ജനപ്രിയ വെബ് പോർട്ടലായ mns.com ഈ കാര്യം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.
ലോകത്തുടനീളമുള്ള നഗരങ്ങളിൽ പലതും സംസ്‌കാരത്തോട് ബന്ധപ്പെട്ടിരിക്കുമ്പോൾ ചിലത് മനോഹര ഗ്രാമീണ സൗന്ദര്യത്തോട് മത്സരിക്കുന്നുവെന്ന് റെബേക്ക ചൂണ്ടിക്കാണിച്ചു. ഒമാൻ കടലിനോട് ചേർന്ന് ഏകദേശം 40 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒരു തിളങ്ങുന്ന നഗരമായാണ് മസ്‌കത്തിനെ വിശേഷിപ്പിക്കുന്നത്. അൽ ആലം പാലസ്, റോയൽ ഓപ്പറ ഹൗസ് മസ്‌കറ്റ് (ROHM) പോലെയുള്ള ആധുനിക കെട്ടിടങ്ങൾക്കൊപ്പം ചരിത്രപ്രാധാന്യമുള്ള മുത്‌റ സൂക്ക് വർണാഭമായ അങ്ങാടിയും നിലകൊള്ളുന്നു. അതേസമയം പരമ്പരാഗത അറേബ്യൻ വാസ്തുവിദ്യ ഉപയോഗിച്ചുള്ള ഭിത്തികളുമായി ഓൾഡ് മസ്‌കത്ത് നഗരത്തിന് പ്രൗഢി നൽകുന്നു. മസ്‌കത്തിന്റെ കിരീടത്തിലെ ആഭരണം സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌കാണ്. സ്വർണം, ടർക്കിഷ് രത്‌നക്കല്ല്, വെള്ള മാർബിൾ എന്നിവ കൊണ്ടാണ് ഈ കെട്ടിടം നിർമിച്ചത്.
ലോകത്തിലെ ഏറ്റവും മനോഹരനഗരങ്ങളുടെ പട്ടികയിൽ പരാമർശിച്ച മറ്റ് ചില നഗരങ്ങൾ
- റിയോ ഡി ജനീറോ (ബ്രസീൽ)
- ബ്രൂഗസ് (ബെൽജിയം)
- ഡുബ്രോവ്‌നിച് (ക്രൊയേഷ്യ)
- യോർക്ക് (ഇംഗ്ലണ്ട്)
- ഖീവ (ഉസ്‌ബെക്കിസ്ഥാൻ)
- സിഡ്‌നി (ആസ്‌ത്രേലിയ)
- ബെർഗൻ (നോർവേ)
- ഗാൽവേ (അയർലൻഡ്)
- പ്രാഗ് (ചെക്ക് റിപ്പബ്ലിക്)
- ഉദയ്പൂർ (ഇന്ത്യ)
- പോർട്ടോ (പോർച്ചുഗൽ)
- റെയ്ക്ജാവിക് (ഐസ്ലൻഡ്)
- എഡിൻബർഗ് (സ്‌കോട്ട്ലൻഡ്)
- കോർക്ക് (അയർലൻഡ്)
- ന്യൂയോർക്ക് സിറ്റി (യുഎസ്)
- കുസ്‌കോ (പെറു)
- കേപ് ടൗൺ (ദക്ഷിണാഫ്രിക്ക)
- വാൻകൂവർ (കാനഡ)
- ബ്യൂണസ് അയേഴ്സ് (അർജന്റീന)
- സാന്താ ബാർബറ (യുഎസ്)
- ഹോയി ആൻ (വിയറ്റ്‌നാം)
- ന്യൂ ഓർലിയൻസ് (യുഎസ്)
- കെച്ചികൻ (അലാസ്‌ക, യുഎസ്)
- ക്യൂബെക് സിറ്റി (കാനഡ)
- ലാസ (ടിബറ്റ്)
- ടൗറംഗ (ന്യൂസിലാൻഡ്)
- ക്യോട്ടോ (ജപ്പാൻ)
- നുക് (ഗ്രീൻലാൻഡ്)
- ഷാങ്ഹായ് (ചൈന)
- സ്റ്റിർലിംഗ്, സ്‌കോട്ട്ലൻഡ് (യുകെ)
- യോഗ്യക്കാർത്ത (ഇന്തോനേഷ്യ)
- സെന്റ് അഗസ്റ്റിൻ (യുഎസ്)
- ക്ലീവ്ലാൻഡ് (യുഎസ്)
- ലിയോൺ (ഫ്രാൻസ്)
- പെർത്ത് (ആസ്ത്രേലിയ)
- വല്ലെറ്റ (മാൾട്ട)
- ഹോബാർട്ട് (ആസ്ത്രേലിയ).