ഒമാനിൽ തൊഴിൽ തട്ടിപ്പിനിരയായ വനിതകളുടെ യാത്രാച്ചെലവ് ഒ.ഐ.സി.സി വഹിക്കും

തൊഴിൽ തട്ടിപ്പിനിരയാകുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവാസലോകത്തെ എല്ലാ സംഘടനകളും ഒത്തൊരുമയോടെ നിന്ന് പോരാടണമെന്നും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Update: 2022-08-31 19:17 GMT
Advertising

തൊഴിൽ തട്ടിപ്പിനിരയായി ഒമാനിൽ കുടുങ്ങിയ നാല് വനിതകൾക്ക് നാട്ടിലേക്ക് പോകാനുള്ള യാത്രാച്ചെലവ് ഒ.ഐ.സി.സി വഹിക്കുമെന്ന് ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള പറഞ്ഞു. സ്ത്രീകളുൾപ്പെടെയുള്ളവർ തൊഴിൽ തട്ടിപ്പിനിരയാകുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസലോകത്തെ എല്ലാ സംഘടനകളും ഒത്തൊരുമയോടെ നിന്ന് പോരാടണമെന്നും ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സാമൂഹിക, ആതുരസേവന വിഷയങ്ങളിൽ ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തു ഇറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇൻകാസ് ഗ്ലോബൽ ചെയർമാൻ ചുമതലയേറ്റ ശേഷം നിരവധി പ്രവാസി വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തുന്ന പ്രവാസികൾക്ക്‌ പ്രത്യേക പുനരുദ്ധാരണ പാക്കേജുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുമായി ചേർന്ന് നടപ്പാക്കാൻ ഒ.ഐ.സി.സി ശ്രമിക്കും. ഒമാൻ മാതൃകയിൽ ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലും ചിന്തൻ ശിബിരം സംഘടിപ്പിക്കും.

Full View

സൗദിയിലാണ് അടുത്ത ചിന്തൻ ശിബിരം നടക്കുക. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 13 രാജ്യങ്ങളിൽ കൂടി ഒ.ഐ.സി.സി കമ്മിറ്റി രൂപവത്കരിച്ചു. കെ.പി.സി.സി ആസ്ഥാനത്തു ഗ്ലോബൽ കമ്മിറ്റി ഓഫീസ് തുറക്കാൻ കഴിഞ്ഞെന്നും കുമ്പളത്തു ശങ്കരപിള്ള പറഞ്ഞു. ഒ.ഐ.സി.സി ഒമാൻ പ്രസിഡന്റ് സജി ഔസപ്പ്, മുതിർന്ന നേതാവും ചിന്തൻ ശിബിരം ചെയർമാനുമായ എൻ.ഒ. ഉമ്മൻ, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിയും ചിന്തൻ ശിബിരം ജനറൽ കൺവീനറുമായ ബിന്ദു പാലയ്ക്കൽ, വൈസ് പ്രസിഡന്‍റുമാരായ മാത്യു മെഴുവേലി, സലിം മുത്തുവമേൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News