ക്രൂസ് സീസണിലെ ആദ്യ ആഡംബര കപ്പൽ ഒമാൻ തീരത്ത് എത്തി
ക്രൂസ് സീസണിലെ ആദ്യ ആഡംബര ക്രൂസ് കപ്പൽ ആയ മെയ് ഷിഫ് ക്രൂസ് സുൽത്താൻ ഖാബൂസ്‌പോർട്ടിലെത്തിയത്.
മസ്‌കത്ത്: ടൂറിസം മേഖലക്ക് ഉണർവേകി ക്രൂസ് സീസണിലെ ആദ്യ ആഡംബര കപ്പൽ ഒമാൻ തീരത്ത് എത്തി. ഒമാനിൽ എത്തിയ സഞ്ചാരികൾക്ക് ഊഷ്‌ളമളമായ വരവേൽപ്പാണ് അധികൃതർ നൽകിയത്. ക്രൂസ് സീസണിലെ ആദ്യ ആഡംബര ക്രൂസ് കപ്പൽ ആയ മെയ് ഷിഫ് ക്രൂസ് സുൽത്താൻ ഖാബൂസ്‌പോർട്ടിലെത്തിയത്. 2,700 സഞ്ചാരികളാണ് കപ്പൽ ഉണ്ടായിരുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ കുറെ വർഷങ്ങളായി വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല ക്രൂസ് മേഖലയിൽ. എന്നാൽ, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവർ ഈ സീസണിനെ കാണുന്നത്. കൂടുതൽ ക്രൂസ് കപ്പലുകൾ അടുത്തമാസങ്ങളിലായി ഒമാൻ തീരത്തേക്ക് എത്തും.
ഒമാനിൽ എത്തുന്ന കപ്പലുകൾ സുൽത്താൻ ഖാബൂസ്‌പോർട്ട്, സലാല, ഖസബ് എന്നീ തുറമുഖങ്ങളിൽ നങ്കൂരമിടുക. കോവിഡിന് മുമ്പുള്ള തലത്തിലേക്ക് ക്രൂസ് മേഖല ഈ വർഷമെത്തുമെന്ന് ക്രൂയിസ് ഇൻഡസ്ട്രി ട്രേഡ് അസോസിയേഷനായ ക്രൂയിസ് ലൈൻ ഇന്റർനാഷണൽ അസോസിയേഷന്റെ റിപ്പോർട്ട് പറയുന്നു.