ജി20 വെർച്വൽ ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു
Update: 2023-11-24 09:22 GMT
ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ആണ് ഉച്ചകോടി നടന്നത്.
ഓമനെ പ്രതിനിധീകരിച്ച് സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് ആണ് സംബന്ധിച്ചത്.
ജി20 സംയുക്ത പ്രസ്താവന വിജയകരമായി പുറപ്പെടുവിച്ചതിന് സയ്യിദ് അസദ് തന്റെ പ്രസംഗത്തിനിടെ ഒമാൻ സുൽത്താന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.