ഒമാൻ സയൻസ് ഫെസ്റ്റിവൽ സമാപിച്ചു.

ശാസ്ത്ര മേഖലയിലെ ആഗോള ട്രൻഡുകള്‍ മനസിലാക്കാൻ സാധിക്കുന്നതായിരുന്നു മേള

Update: 2022-10-15 18:49 GMT
Advertising

ഒമാൻ: ശാസ്ത്ര ലോകത്തെ പുത്തനറിവുകൾ പകർന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടന്ന ഒമാൻ സയൻസ് ഫെസ്റ്റിവൽ സമാപിച്ചു. ആറുദിവസങ്ങളിലായ നടന്ന മേളയിൽ ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാൻ നിരവധിപ്പേരാണ് എത്തിയത്. ശാസ്ത്ര സെമിനാറുകൾ, നൂതനാശയങ്ങളുടെ ശാസ്ത്രീയ പ്രദർശനങ്ങൾ,പരീക്ഷണങ്ങൾ, ശാസ്ത്രീയ മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ തുടങ്ങിയവ മേളയിൽ നടന്നു. 25 ശാസ്ത്ര സിനിമകളും മേളയിൽ പ്രദർശിപ്പിച്ചു. പ്രോഗ്രാമിങ്, റോബോട്ടുകൾ, ഡ്രോണുകൾ, വിവിധ ശാസ്ത്ര മത്സര കോർണർ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. ഒമാനി അസ്‌ട്രോണമിക്കൽ സൊസൈറ്റി പ്രസിഡന്റ് സയ്യിദ് അസ്സാൻ ബിൻ ഖായിസ് അൽ സഈദ്, ഒമാനിലെ ഓസ്ട്രിയൻ അംബാസഡർ ക്രിസ്റ്റ്യൻ ബ്രോൺമിയർ, റോയൽ അക്കാദമിയിലെ പ്രഫസർ നദ തുടങ്ങി നിരവധി പ്രമുഖരാണ് കഴിഞ്ഞ ദിവസങ്ങളിലായി ഫെസ്റ്റിവൽ നഗരിയിലെത്തിയത്. ശാസ്ത്ര മേഖലയിലെ ആഗോള ട്രൻഡുകള്‍ മറ്റും മനസിലാക്കാൻ സാധിക്കുന്നതായിരുന്നു മേള.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News