ഒമാൻ വെടിവെയ്പ്പ്: മരണം ഒമ്പതായി, 28 പേർക്ക് പരിക്കേറ്റു
ഒരു ഇന്ത്യക്കാരൻ മരിച്ചതായും മറ്റൊരു ഇന്ത്യക്കാരന് പരിക്കേറ്റതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു
മസ്‌കത്തിലെ വാദികബീർ മസ്ജിദ് പരിസരത്തുണ്ടായ വെടിവെയ്പ്പിൽ മരണം ഒമ്പതായി. 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരിൽ ഒരു പാലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുണ്ട്. ഒരു ഇന്ത്യക്കാരൻ മരിച്ചതായും മറ്റൊരു ഇന്ത്യക്കാരന് പരിക്കേറ്റതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, മൂന്ന് അക്രമികളേയും വധിച്ചതായാണ് വിവരം. തിങ്കാളാഴ്ച രാത്രി പത്തരയോടെയാണ് ദാരുണമായ സംഭവങ്ങൾക്ക് തുടക്കം.
വാദികബീർ മസ്ജിദ് പരിസരത്ത് പ്രാർഥനക്കായി തടിച്ച് കൂടിയവർക്കെതിരെ അക്രമി സംഘങ്ങൾവെടിയുതിർക്കുവായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. നിലവിൽ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണ വിധേയമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. അതേസമയം വെടിവെയ്പ്പിന് പിന്നിൽ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നുമുളള വിവരങ്ങൾ ലഭ്യമായിട്ടില്ല.