2026 ലോകകപ്പ് യോഗ്യത: ഒമാൻ ഇന്ന് ദക്ഷിണ കൊറിയക്കെതിരെ
കൊറിയയിലെ ഗോയാങ്ങ് സ്റ്റേഡിയത്തിൽ ഒമാൻ സമയം ഉച്ചക്ക് മൂന്ന് മണിക്കാണ് മത്സരം


ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഒമാൻ വ്യാഴാഴ്ച ദക്ഷിണ കൊറിയയെ നേരിടും. കൊറിയയിലെ ഗോയാങ്ങ് സ്റ്റേഡിയത്തിൽ ഒമാൻ സമയം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. മസ്‌കത്തിൽ ആഭ്യന്തര പരിശീലനവും സുഡനെതിരെ സൗഹൃദ മത്സരവും കഴിഞ്ഞാണ് ചെമ്പട ദക്ഷിണ കൊറിയലെത്തിയത്.
ദക്ഷിണ കൊറിയയെ അവരുടെ നാട്ടിൽ നേരിടുക എന്നത് വെല്ലുവിളിയണെങ്കിലും മികച്ച കളി പുറത്തെടുക്കും എന്ന് തന്നെയാണ് ഒമാൻ താരങ്ങളുടെയും ആരാധകരുടെയും ആത്മ വിശ്വാസം. വമ്പൻ മത്സരം മുന്നിൽ കണ്ട് മികച്ച മന്നൊരുക്കം ടീം ഇതിനകം നടത്തിയിട്ടുണ്ട്. മസ്‌കത്തിൽ ആഭ്യന്തര പരിശീലനവും സുഡനെതിരെ സൗഹൃദ മത്സരവും കഴിഞ്ഞാണ് ചെമ്പട ദക്ഷിണ കൊറിയലെത്തിയത്. സൗഹൃദ മത്സരത്തിൽ സുഡാനോട് സമനില വഴങ്ങിയെങ്കിലും ടീമിന്റെ ശക്തിയും ദൗർബല്യവും മനസിലാക്കാൻ കളി ഉപകരിക്കുന്നതായാണ് കോച്ച് വിലയിരുത്തുന്നത്. അവസാനമായി ദക്ഷിണകൊറിയയുമായി ഏറ്റമുട്ടിയ മസ്‌കത്തിലെ മത്സരത്തിൽ വിജയം കൊറിയക്കൊപ്പമായിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത് ആതിഥേയർക്ക് മുൻതൂക്കം നൽകുന്നതാണ്. എന്നാൽ, അറേബ്യൻ ഗൾഫ് കപ്പിലെ മിന്നും പ്രകടനവും കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശീലനവമെല്ലാം റെഡ്‌വാരിയേഴ്‌സിന്റെ ആത്മ വിശ്വാസം വർധിപിക്കുന്ന ഘടകങ്ങളാണ്.
ഗ്രൂപ്പ് ബിയിൽ രണ്ട് വിജയങ്ങളും നാല് തോൽവികളുമായി ആറ് പോയിന്റുമായി ഒമാൻ നിലവിൽ നാലാം സ്ഥാനത്താണ്. ദക്ഷിണ കൊറിയ 14 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതും ഇറാഖ് 11 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. ഒമ്പത് പോയിന്റുമായി ജോർദാൻ മൂന്നാം സ്ഥാനത്താണ്. നാലു പോയിന്റുമായി കുവൈത്ത് അഞ്ചാം സ്ഥാനത്തുമാണ്. മൂന്നു പോയിന്റുമായി ഫലസ്തീൻ ആറാം സ്ഥാനത്തുമാണുള്ളത്. 25ന് കുവൈത്തിനെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. ഇതും എവേ മത്സരമാണ്. തുടർന്ന് ജൂണിൽ ടീം ജോർദാനെയും ഫലസ്തീനെയും നേരിടും.
ഏഷ്യൻ യോഗ്യതാ റൗണ്ടിലെ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ നേരിട്ട് സ്ഥാനം ഉറപ്പാക്കും. മൂന്നും നാലും സ്ഥാനക്കാർ അധിക യോഗ്യതാ ഘട്ടങ്ങളിലേക്ക് കടക്കും.