ഹാസിക്കിലേക്ക് യാത്ര സംഘടിപ്പിച്ചു
ഐ.എം.ഐ സലാല ദോഫാറിലെ പ്രധാന ടൂറിസ്റ്റ് പ്രദേശമായ ഹാസിക്കിലേക്ക് ‘വൺ ഡേ ട്രിപ് 2024 ‘ എന്ന പേരിൽ വിനോദയാത്ര സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ സലാലയിൽ നിന്ന് പുറപ്പെട്ട സംഘം മിർബാത്തിലെ ചരിത്ര പ്രദേശങ്ങളാണ് ആദ്യം സന്ദർശിച്ചത്.
പിന്നീട് ഹാസിക്കിലെ വിവിധ വ്യൂ പോയന്റുകളും ബീച്ചും സന്ദർശിച്ചു. വൈകിട്ടാണ് സദയിൽ എത്തിയത്. രാത്രി മിർബാത്തിലെ റിസോർട്ടിൽ നടന്ന ക്യാമ്പ് ഫയറിൽ വിവിധ കലാ പരിപാടികളും ഗെയിമുകളും നടന്നു.
രാത്രി ഒരു മണിയോടെ ‘വൺ ഡേ ട്രിപ് 2024’ സംഘം സലാലയിൽ തിരിച്ചെത്തി. മൂന്ന് ബസ്സുകളിലും മറ്റു വാഹനങ്ങളിലുമായി നൂറ്റി അമ്പതിലധികം ആളുകളാണ് യാത്രയിൽ പങ്കെടുത്തത്. ജി. സലീം സേട്ട്, കെ.എ സലാഹുദ്ദീൻ, സാബുഖാൻ, കെ. മുഹമ്മദ് സാദിഖ്, അബ്ദുൽ റഔഫ് പി.കെ, കെ.എം ഹാഷിം, മുസാബ് ജമാൽ, ഉസ്മാൻ കളത്തിങ്കൽ ,റജീന , മദീഹ എന്നിവർ നേത്യത്വം നൽകി.