പ്രവാസികൾക്ക് ആശ്വാസകരമായി പ്രവാസി കമ്മീഷൻ അദാലത്തുകൾ
പ്രവാസി കമ്മീഷൻ അദാലത്തുകൾ പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും ഏറെ ഗുണകരാമയി മാറികൊണ്ടിരിക്കുകയാണെന്ന് കമീഷൻ അംഗം പി.എം ജാബിർ. അദാലത്തുകളിൽ പങ്കെടുക്കേണ്ടത് എങ്ങനെയാണെന്ന് പ്രവാസികളെ കൂടുതൽ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും മസ്കത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കവേ.ഗ പി.എം. ജാബിർ പറഞ്ഞു.
പ്രവാസികളുടെ സ്വത്തുകൾ ബന്ധുക്കൾ തട്ടിയെടുക്കുന്ന പ്രവണത വർധിക്കുനുണ്ട്. പല അദാലത്തുകളിലും ഇത് സംബന്ധിച്ച് പരാതി ലഭിക്കുകയുണ്ടായി. വിദേശത്തുള്ള മലയാളികൾ നടത്തുന്ന ബിസിനസിലും മറ്റും തർക്കമുണ്ടായാൽ ഇടപ്പെടാൻ കമ്മീഷന് കഴിയും. അതേസമയം, ബിസിസനസ് സ്ഥാപനങ്ങൾ വിദേശികളുടെ ഉടമസ്ഥിയിലുള്ളതണെങ്കിൽ ഇടപ്പെടുന്നതിന് പരിമിതിയുണ്ട്. അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിക്ക് ഇക്കാര്യത്തിൽ കമ്മീഷന് നിർദ്ദേശം നൽകാൻ കഴിയുന്നതാണെന്നും പി.എം ജാബിർ പറഞ്ഞു.
പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ചും പെറ്റീഷൻ നൽകാവുന്നതാണ്. ഇതിനകം തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അദാലത്ത് നടത്തി കഴിഞ്ഞു. കോഴിക്കോട് അദാലത്ത് 12ന് ഗവ. ഗസ്റ്റ് ഹൗസിലും വയനാട് അദാലത്ത് 14 ന് കൽപറ്റയിൽ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. വർഷാവസാനത്തിനു മുമ്പു എല്ലാ ജില്ലകളിലെയും അദാലത്ത് പൂർത്തിയാക്കുവാനാണ് പ്രവാസി കമ്മീഷൻ ഉദ്ദേശിക്കുന്നത്.