സാപിൽ അക്കാദമി പ്രീമിയർ ലീഗിന് സലാലയിൽ തുടക്കമായി
ആറു ടീമുകൾക്കുള്ള ജഴ്‌സി പ്രകാശനം ചെയ്തു
സലാല: സാപിൽ ഫുട്‌ബോൾ അക്കാദമി സംഘടിപ്പിക്കുന്ന ഒന്നാമത് ഇന്റർ പ്രീമിയർ ലീഗിന് സലാലയിൽ തുടക്കമായി. വാദിയിലെ നുജും ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന ജഴ്‌സി പ്രകാശനം അബു തഹ്നൂൻ എം.ഡി.ഒ അബ്ദുൽ ഗഫൂർ നിർവഹിച്ചു. സാപിൽ അക്കാദമിയിലെ നൂറു കണക്കിന് വിദ്യാർ്ഥികളും അവരുടെ രക്ഷിതാക്കളും സ്‌പോൺസർമാരും ചടങ്ങിൽ പങ്കെടുത്തു. ആറ് ടീമുകൾ പങ്കെടുക്കുന്ന ലീഗ് മത്സരങ്ങൾ മൂന്ന് മാസം നീണ്ടുനിൽക്കും. ഐ.പി.എൽ മാതൃകയിൽ ലേലത്തിലൂടെയാണ് ടീമംഗങ്ങളെ തിരഞ്ഞെടുത്തത്.
ഡോ. കെ. സനാതനൻ, രകേഷ് കുമാർ ജാ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. നിഷ്താർ, ഷബീർ കാലടി, ആർ.കെ. അഹമ്മദ്, ഡോ. ഷമീർ ആലത്ത്, കെ.എ. സലാഹുദ്ദീൻ, അബ്ദുൽ അസീസ്, റാഷിദ്, നിഷാദ് തുടങ്ങിയവർ സംസാരിച്ചു. ഒമാൻ ചാമ്പ്യൻമാരായ സലാല ഇന്ത്യൻ സ്‌കൂൾ കോക്കോ ടീമിനും കോച്ച് രജപുഷ്പം, മോഹൻ ദാസ് എന്നിവർക്കും സ്‌കൂൾ വൈസ് പ്രസിഡന്റ് യാസിർ മൊമന്റോ നൽകി.
അക്കദമിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ കമ്മിറ്റിയംഗം ഷിഹാബ് കാളികാവ് വിശദീകരിച്ചു. പഠന കായിക മേഖലയിൽ മികവ് തെളിയിച്ച വിദ്യാർഥികളായ റൈഹാൻ ജംഷീർ, സമീൻ, ബിലാൽ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. മികച്ച കളിക്കാർക്കുള്ള ഉപഹാരം ആഹിൽ, സലാഹ്, ആസാദ്, ഫവാസ്, സലാഹ് അബ്ദുല്ലാഹ്, ജെയ്ക്, റസിൻ റസൽ, ഷഹീറുദ്ധീൻ, ജെറോം എന്നീ വിദ്യാർഥികൾ ഏറ്റുവാങ്ങി.
നൂർ നവാസ്, അയ്യൂബ് വക്കത്ത്, സലീം ബാബു, മുഹമ്മദ് അസ്‌ലം, ജംഷീർ നീലഞ്ചേരി, ഫഹീം, ലിയോ, ഷൗക്കത്ത് കോവാർ, ആയിഷ നഹ്‌ല, അൻഹ ഫാത്തിമ, നിയ അനിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.