വാദി ബാനി ഖാലിദിൽ പെരുന്നാൾ ആഘോഷിച്ച് ആയിരങ്ങൾ
സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒഴിവു സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ഇടയിൽ വളരെ ജനപ്രിയമാണ് ഈ സ്ഥലം.
Update: 2024-04-13 07:41 GMT
മസ്‌കത്ത്: ഒമാനിലെ സുപ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ നോർത്ത് അൽ ശർഖിയയിലെ വാദി ബാനി ഖാലിദിൽ പെരുന്നാൾ അവധിയിൽ അനുഭവപ്പെട്ടത് വൻ തിരക്ക്.
സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒഴിവു സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ഇടയിൽ വളരെ ജനപ്രിയമാണ് ഈ സ്ഥലം.
ചെറിയ പെരുന്നാളിന്റെ രണ്ടാം ദിവസം മാത്രം 11,807 പേരാണ് ഇവിടെ സന്ദർഷനത്തിനെത്തിയത്.
സന്ദർശകരിൽ 11,448 പേരും ഏഷ്യക്കാരാണ്. 114 ഒമാനി പൗരന്മാർക്ക് പുറമെ 106 യൂറോപ്യന്മാരും,139 മറ്റു അറബ് രാജ്യങ്ങളിലെ പൗരന്മാരും സന്ദർശകരിൽ ഉൾപ്പെടും.
അതേസമയം സന്ദർശനത്തിനെത്തി അപകടത്തിൽ പെട്ട 11 പേരെ ലോക്കൽ റെസ്‌ക്യൂ സംഘം രക്ഷിക്കുകയും ചെയ്തു.