വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
Update: 2023-08-04 02:23 GMT
ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അൽ അഖ്ദിറിലേക്കുള്ള റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ശക്തമായ കൂട്ടിയിടിയിൽ വാഹനങ്ങൾ റോഡിൽ നിന്ന് ദൂരേക്ക് തെറിച്ചുപോവുകയും തകരുകയും ചെയ്തിട്ടുണ്ട്.
കാറും ജെ.സി.ബിയും അടക്കമുള്ളവയാണ് മലയോരത്തെ വളവിൽ കൂട്ടിയിടിച്ചത്. അമിതവേഗവും വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഭവ സ്ഥലത്തുകൂടെ കടന്നുപോകുന്ന വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്നും നടപടികൾ സ്വീകരിച്ചു വരികയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.