സൗദിയിലെ കണ്‍സള്‍ട്ടിങ് മേഖലയിലെ സ്വദേശിവല്‍ക്കരണം; ആദ്യ ഘട്ടത്തില്‍ 35% സ്വദേശികള്‍
സൗദിയിലെ കണ്‍സള്‍ട്ടിംഗ് മേഖല സ്ഥാപനങ്ങളില്‍ നിശ്ചിത പ്രഫഷനുകള്‍ സ്വദേശികള്‍ക്കായി മാറ്റി വെക്കാനാണ് നിര്‍ദ്ദേശം.
സൗദിയില്‍ കണ്‍സല്‍ട്ടിങ് മേഖലയിലെ തസ്തികകളില്‍ പ്രഖ്യാപിച്ച സൗദിവല്‍കരണത്തിന്‍റെ ആദ്യ ഘട്ടം പ്രാബല്യത്തിലായി. ബിസിനസ്, ഫിനാന്‍ഷ്യല്‍, സൈബര്‍ സെക്യൂരിറ്റി രംഗത്തെ ഉപദേശക നിര്‍ദേശക തസ്തികകളിലാണ് സൗദിവല്‍ക്കരണം ബാധകമാകുക. 35 ശതമാനം സ്വദേശികളെ ഈ തസ്തികകളില്‍ നിയമിച്ചിരിക്കണം.
മാസങ്ങള്‍ക്ക് മുമ്പ് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സൗദിവല്‍കരണം പ്രഖ്യാപിച്ചത്. രാജ്യത്തെ കണ്‍സള്‍ട്ടിംഗ് മേഖല സ്ഥാപനങ്ങളില്‍ നിശ്ചിത പ്രഫഷനുകള്‍ സ്വദേശികള്‍ക്കായി മാറ്റി വെക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. പ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തിലായി.
ഫിനാന്‍ഷ്യല്‍ ഉപദേശക സ്പഷ്യലിസ്റ്റ്, ബിസിനസ് ഉപദേശക സ്‌പെഷ്യലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടിംഗ് സ്പഷ്യലിസ്റ്റ്, പ്രൊജക്ട് മാനേജര്‍, പ്രൊജക്ട് മാനേജ്‌മെന്റ് എഞ്ചിനിയര്‍, പ്രൊജക്ട് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് സൗദിവല്‍ക്കരണം ബാധകമാകുക. 35 ശതമാനമാണ് ആദ്യഘട്ടത്തില്‍ സ്വദേശിവല്‍ക്കരണ പരിധിയില്‍പ്പെടുത്തിയിരിക്കുന്നത്. തീരുമാനം തൊഴിലന്വേഷകരായ പുരുഷ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.