50 ലക്ഷം സന്ദർശകർ; ഖത്തറിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്

Update: 2024-12-30 17:36 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: സന്ദർശകരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് കുറിച്ച് ഖത്തർ. ഈ വർഷം ഖത്തറിലെത്തിയ സന്ദർശകരുടെ എണ്ണം 50 ലക്ഷം കടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ഏതാണ്ട് 45 ലക്ഷം സന്ദർശകരെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വർഷാവസാനത്തോടെ സന്ദർശകരുടെ എണ്ണം 50 ലക്ഷം കടന്നു. 2022 മുതൽ 2030 വരെയുള്ള കാലയളവിൽ രാജ്യത്തെത്തുന്ന സഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയായി വർധിപ്പിക്കുക എന്നതാണ് ഖത്തർ ടൂറിസത്തിന്റെ ലക്ഷ്യം. ജിഡിപിയുടെ 12 ശതമാനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

സൗദി അറേബ്യ, ഇന്ത്യ, ബ്രിട്ടൺ, ജർമനി അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ് ഖത്തറിലേക്ക് കൂടുതൽ സന്ദർശകരെത്തുന്നത്. ഈ വർഷം ആദ്യം നടന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളും ക്രൂയിസ് സീസണിൽ കൂടുതൽ കപ്പലുകൾ എത്തിയതും ടൂറിസം മേഖലയ്ക്ക് കരുത്ത് പകർന്നു. ഇതോടൊപ്പം ഫോർമുല വൺ ഗ്രാൻറ്പ്രി, ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് എന്നിവയ്ക്ക് വേണ്ടിയും വിവിധ രാജ്യങ്ങളിൽ നിന്ന് ആരാധകരെത്തി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News