സിറിയയ്ക്ക് സഹായവുമായി ഖത്തരി വിമാനം ഡമസ്‌കസിലെത്തി
ദോഹ: സിറിയയ്ക്ക് സഹായവുമായി ഖത്തരി വിമാനം ഡമസ്‌കസിലെത്തി. ഡമസ്‌കസ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായം ഉൾപ്പെടെയാണ് എത്തിച്ചത്. ബശ്ശാറുൽ അസദ് സ്ഥാന ഭ്രഷ്ഠനാക്കപ്പെട്ടതിന് പിന്നാലെ തന്നെ സിറിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഖത്തർ എയർ ബ്രിഡ്ജ് പ്രഖ്യാപിച്ചിരുന്നു. തുർക്കി വഴി് ആദ്യ ഘട്ടത്തിൽ അടിയന്തര സഹായം ലഭ്യമാക്കിയിരുന്നു. ഇന്ന് ഖത്തറിൽ നിന്നുള്ള ആദ്യ വിമാനം ഡമസ്‌കസിലിറങ്ങി.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ ആംബുലൻസുകൾ, ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവാണ് വിമാനത്തിലുള്ളത്. ഡമാസ്‌കസ് വിമാനത്താവളത്തിന്റ പ്രവർത്തനം പുനരാംരംഭിക്കാൻ ഖത്തർ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും ഖത്തറിലെത്തിയിട്ടുണ്ട്