പുതുവർഷത്തെ വരവേൽക്കാൻ വെടിക്കെട്ടും ആഘോഷങ്ങളുമൊരുക്കി ഖത്തറിലെ ലുസൈൽ ബൊലേവാദ്
Update: 2024-12-30 17:46 GMT
ദോഹ: പുതുവർഷത്തെ വരവേൽക്കാൻ വെടിക്കെട്ടും ആഘോഷങ്ങളുമൊരുക്കി ഖത്തറിലെ ലുസൈൽ ബൊലേവാദ്. നാളെ വൈകിട്ട് ആറ് മണിമുതൽ ആഘോഷ പരിപാടികൾ തുടങ്ങും.വൈകിട്ട് ആറ് മണിക്ക് ലേസർ ഷോയോടെയാണ് പരിപാടികൾ തുടങ്ങുന്നത്. ഏഴരയ്ക്ക് സ്റ്റേജ് ഷോകൾക്ക് തുടക്കം കുറിക്കും. 10 മണിക്ക് ആഘോഷങ്ങൾക്ക് ഹരം പകരാൻ ഡിജെ ഷോ, വെടിക്കെട്ടും ഡ്രോൺഷോയും ലേസർ ഷോയുമെല്ലാം ചേർന്നാകും പുതുവർഷത്തെ വരവേൽക്കുക. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി സർവീസ് സമയം ദീർഘിപ്പിച്ചതായി ദോഹ മെട്രോ അറിയിച്ചു. പുലർച്ചെ രണ്ട് മണിവരെ സർവീസ് നടത്തും. ലുസൈൽ ബൊലേവാദിലേക്കും തിരിച്ചുമുള്ള യാത്രക്ക് സൗകര്യമൊരുക്കുന്നതിനാണ് മെട്രോ പ്രവർത്തന സമയം കൂട്ടിയത്.