ഉഭയകക്ഷി ചർച്ച; ഖത്തർ അമീറിന്റെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം

ഗസ്സയിലെയും ലബനനിലെയും വെടിനിർത്തലും അമീർ ഉന്നയിക്കും

Update: 2024-10-20 19:12 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: ഖത്തർ അമീറിന്റെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. ഇറ്റലിയിലും ജർമനിയിലുമാണ് അമീർ സന്ദർശനം നടത്തുന്നത്. ഇറ്റലിയിലെ റോമിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇറ്റാലിയൻ ഭരണകൂടവുമായി ചർച്ച നടത്തും. ഇറ്റലിയിൽ അമീർ ജർമനിയിലേക്ക് തിരിക്കും. ഉഭയകക്ഷി വിഷയങ്ങൾക്ക് പുറമെ ഗസ്സയിലെയും ലബനനിലെയും വെടിനിർത്തലും അമീർ ഉന്നയിക്കും.

നേരത്തെ ഗസ്സയിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് ഖത്തറും ഇറ്റലിയും കൈകോർത്തിരുന്നു. ഗസ്സ സമാധാന ചർച്ചകൾ നിലച്ചതായി കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയും അമീറിനെ അനുഗമിക്കുന്നുണ്ട്. മേഖലയിലെ വിഷയങ്ങൾക്ക് പുറമെ റഷ്യ-യുക്രൈൻ സമാധാന ശ്രമങ്ങളും ചർച്ചയാകും.2023 ൽ ഇരു രാജ്യങ്ങളിലും അമീർ സന്ദർശനം നടത്തിയിരുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News