ഖത്തര്‍, സൗദി ഉള്‍പ്പെടെ 11 രാജ്യങ്ങള്‍ കൂടി സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍

ഇതോടെ ഇത്രയും രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതിയാകും.

Update: 2021-06-30 17:12 GMT
Editor : rishad | By : Web Bureau
Advertising

ഖത്തര്‍, സൗദി ഉള്‍പ്പെടെ 11 രാജ്യങ്ങളെ കൂടി സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. ഇതോടെ ഇത്രയും രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതിയാകും. 

ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ യോഗമാണ് ഖത്തര്‍, സൗദി ഉള്‍പ്പെടെ പതിനൊന്ന് രാജ്യങ്ങളെ കൂടി സുരക്ഷിത രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തിയത്. ഇത്രയും രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസക്കാരുള്‍പ്പെടെ സാധാരണ സര്‍വീസുകള്‍ ഇതോടെ പുനരാരംഭിക്കാന്‍ കഴിയും. 

എന്നാല്‍ ഡെല്‍റ്റ വൈറസ് വകഭേദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്രിട്ടനെ ഒഴിവാക്കിയാണ് യൂറോപ്യന്‍ യൂണിയന്‍റെ പുതിയ നീക്കം. ഖത്തര്‍, സൗദി എന്നിവയെ കൂടാതെ അര്‍മേനിയ, അസര്‍ബൈജാന്‍, ബോസ്നിയ, ബ്രൂണെ, കാനഡ, ജോര്‍ദ്ദാന്‍, കൊസോവോ, മോള്‍ദോവ, തുടങ്ങി രാജ്യങ്ങളെയും കൂടി സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ പതിനാല് രാജ്യക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ബാധകമാക്കാന്‍ യൂറോപ്യന്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതിയുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. 

Tags:    

Editor - rishad

contributor

By - Web Bureau

contributor

Similar News