ടൂറിസം സേവനങ്ങളെല്ലാം ഇനി ഒരു കുടക്കീഴിൽ; പുതിയ ഇ-സർവീസ് പോർട്ടലുമായി ഖത്തർ
80ഓളം സേവനങ്ങൾ പോർട്ടൽ വഴി ലഭ്യമാകുമെന്ന് ഖത്തർ ടൂറിസം വ്യക്തമാക്കി.
ദോഹ: ഖത്തറിൽ ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി പുതിയ ഇ സർവീസ് പോർട്ടലുമായി ഖത്തർ ടൂറിസം. 80ഓളം സേവനങ്ങൾ പോർട്ടൽ വഴി ലഭ്യമാകുമെന്ന് ഖത്തർ ടൂറിസം വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ കോർത്തിണക്കിയാണ് ഇ സർവീസ് പോർട്ടൽ അവതരിപ്പിച്ചത്. ഹോട്ടൽ, ബിസിനസ്, വിവിധ മേളകളുടെ സംഘാടകർ, വ്യക്തികൾ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഖത്തർ ടൂറിസത്തിൽ നിന്നുള്ള സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. 80ഓളം സേവനങ്ങൾ ഈപോർട്ടൽ വഴി ലഭ്യമാകുമെന്ന് ഖത്തർ ടൂറിസം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വിവിരിച്ചു. ലൈസൻസ് പുതുക്കൽ, അപേക്ഷ നടപടികൾ, അപേക്ഷകളിലെ സ്റ്റാറ്റസ് പരിശോധന, പണമിടപാട് തുടങ്ങിയ നടപടികളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കും. ഇ സര്‍വീസസ് ഡോട് വിസിറ്റ് ഖത്തര്‍ എന്ന വിലാസത്തില്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാം. .