ഖത്തറില്‍ ഇത്തവണ പെരുന്നാള്‍ ആഘോഷം 'പൊടിപൊടിക്കും'

മെയ് മൂന്ന് മുതല്‍ കോര്‍ണിഷില്‍ നടക്കുന്ന ബലൂണ്‍ പരേഡാണ് പ്രധാന ആഘോഷം

Update: 2022-05-01 07:17 GMT
Advertising

ഖത്തറില്‍ ഇത്തവണ പെരുന്നാള്‍ ആഘോഷത്തിന് മാറ്റുകൂടും. രാജ്യത്തെ പെരുന്നാള്‍ ആഘോഷ വേദിയായി മാറുന്ന ദോഹ കോര്‍ണിഷിലേക്ക് സന്ദര്‍ശകര്‍ ഒഴുകിയെത്തും.

ഖത്തര്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ മേയ് മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിലായി നടങ്ങുന്ന പരിപാടികളില്‍ ദിവസവും 10,000 മുതല്‍ 15,000 വരെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ബലൂണ്‍ പരേഡ്, വെടിക്കെട്ട് എന്നിവ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ഒരുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ദിവസവും വൈകുന്നരേ മൂന്ന് മുതല്‍ 4.30 വരെ കോര്‍ണിഷിലേക്ക് പ്രവേശനം ആരംഭിക്കും. 4.30 മുതല്‍ 5.30 വരെ ഒരു മണിക്കൂറാണ് ബലൂണ്‍ പരേഡ്.

രാത്രിയില്‍ വെടിക്കെട്ടും സംഗീത പരിപാടികളും അരങ്ങേറും. സ്വദേശികളും പ്രവാസികളും കൂട്ടത്തോടെ ഇറങ്ങാനിരിക്കെ ബീച്ചുകളുടെ സന്ദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് മാത്രമായുള്ളത്, സ്ത്രീകള്‍ക്ക് മാത്രം, തൊഴിലാളികള്‍ക്കും ബാച്ചിലേഴ്‌സിനും എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന ബീച്ചുകളെ പെരുന്നാള്‍ അവധി ദിനങ്ങളില്‍ ക്രമീകരിച്ചത്. ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കത്താറയിലും സംഗീത വിരുന്ന് അടക്കമുള്ള വിപുലമായ ആഘോഷ പരിപാടികളുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News