ഗള്‍ഫ് മാധ്യമം പ്രചരണ കാമ്പയിന് തുടക്കമായി
ഖത്തറില്‍ ഗള്‍ഫ് മാധ്യമം പ്രചരണ കാമ്പയിന്‍ ആരംഭിച്ചു. ജൂലൈ 10 വരെ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്നതാണ് കാമ്പയിന്‍.
പ്രചരണ കാമ്പയിനില്‍ വരിചേരുന്നവര്‍ക്ക് 599 റിയാലിന് പത്രവും കുടുംബം മാസികയും സ്വന്തമാക്കാം. ഇതിനു പുറമെ 700 റിയാലിന്റെ മറ്റ് ആനുകൂല്ല്യങ്ങളും സൗജന്യമായി ലഭിക്കും. ആദ്യം വരിചേരുന്ന 1000 പേര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്ല്യങ്ങള്‍.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജന് കോപ്പി നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ കാമ്പയിന്‍ ഗള്‍ഫ് മാധ്യമം-മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് കമിറ്റിയംഗം മുഹമ്മദ് സലിം, ഗള്‍ഫ് മാധ്യമം അഡ്മിന്‍-മാര്‍ക്കറ്റിങ് മാനേജര്‍ ആര്‍.വി റഫീഖ്, സര്‍ക്കുലേഷന്‍ മാനേജര്‍ എം.എ ഷാജുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.