റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസ താരങ്ങൾ ഖത്തറിൽ പന്ത് തട്ടും
നവംബർ 28ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം
ദോഹ: റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസ താരങ്ങൾ ഖത്തറിൽ പന്ത് തട്ടും. നവംബർ 28ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ലെജന്റ്‌സ് എൽക്ലാസികോ പോരാട്ടം. രാത്രി ഏഴിനാണ് മത്സരത്തിന് കിക്കോഫ് വിസിൽ മുഴങ്ങുന്നത്. ഫുട്‌ബോൾ ആരാധകരെ ത്രസിപ്പിച്ച എൽക്ലാസികോയിലെ ഇതിഹാസങ്ങൾ ഒരിക്കൽ കൂടി നേർക്കുനേർ വരികയാണ്.
ടിക്കറ്റ് വിൽപന ഒക്ടോബർ 10ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇരു ടീമുകളിലുമായി ഏതെല്ലാം ഇതിഹാസങ്ങളാണ് ബൂട്ട് കെട്ടുക എന്നത് പിന്നീട് പ്രഖ്യാപിക്കും. നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള റയലും ബാഴ്‌സയും ലോകത്ത് തന്നെ ഏറ്റവും ആരാധകരുള്ള ടീമുകളുമാണ്.
സിദാൻ, റൊണാൾഡോ, റൊണാൾഡിഞ്യോ, റൌൾ, ഫിഗോ, കക്ക, തുടങ്ങി ഫുട്‌ബോൾ ആരാധകർ ഒരിക്കൽ കൂടി കാണാൻ ആഗ്രഹിക്കുന്ന ഇതിഹാസങ്ങളുടെ നീണ്ട നിര തന്നെ റയലിന്റെയും ബാഴ്‌സയുടെയും ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ഇവരിൽ ആരൊക്കെ ഖത്തറിലെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ