മഞ്ചേശ്വരം വികസനത്തിൽ പ്രവാസികളെ പ്രശംസിച്ച് മഞ്ചേശ്വരം എംഎൽഎ
Update: 2023-05-29 19:35 GMT
മഞ്ചേശ്വരത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ദോഹയിൽ പറഞ്ഞു. മഞ്ചേശ്വം മണ്ഡലം കെഎംസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽസെക്രട്ടറി എ. അബ്ദുൾറഹ്മാൻ സംസാരിച്ചു.
ഖത്തർ കെഎംസിസി പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. പിഎസ്എം ഹുസൈൻ, എസ്എഎം ബഷീർ, റസാക്ക് കല്ലട്ടി എന്നിവർ സംസാരിച്ചു.