അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ല; ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കിയത്.
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. അടച്ചിട്ട സ്ഥലങ്ങളില്‍ ഇനിമുതല്‍ മാസ്ക് ധരിക്കേണ്ടതില്ല. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കിയത്. കടകളിലും അടച്ചിട്ട കെട്ടിടങ്ങളിലും നേരത്തെ മാസ്ക് നിര്‍ബന്ധമായിരുന്നു. ഇക്കാര്യത്തില്‍ ഈ മാസം 21 മുതല്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തേക്കുള്ള പ്രവേശനത്തിന് തുടര്‍ന്നും ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സിഗ്നല്‍ വേണം.
ആശുപത്രികളിലും പൊതു ഗതാഗതം ഉപയോഗിക്കുന്നവരും മാസ്ക് ധരിക്കുന്നത് തുടരണം. പൊതുപരിപാടികള്‍ നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതി വേണം. രാജ്യത്ത് ഇന്ന് 126 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പ്രതിദിന രോഗികളുടെ എണ്ണം നൂറിന് മുകളില്‍ തുടരുകയാണ്