പ്രബോധനം വാരികയുടെ മൊബൈൽ ആപ്ലിക്കേഷൻ ദോഹയിൽ ലോഞ്ച് ചെയ്തു
വായന കൂടുതൽ ജനകീവും എളുപ്പവുമാകുന്ന വിധത്തിലാണ് പ്രബോധനം ആപ്പ് തയാറാക്കിയിരിക്കുന്നത്
ദോഹ: പ്രബോധനം വാരികയുടെ മൊബൈൽ ആപ്ലിക്കേഷൻ ദോഹയിൽ ലോഞ്ച് ചെയ്തു. പ്രബോധനം ചീഫ് എഡിറ്ററും ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗവുമായ ഡോ. കൂട്ടിൽ മുഹമ്മദലി പരിപാടി ഉൽഘാടനം ചെയ്തു. വായന കൂടുതൽ ജനകീവും എളുപ്പവുമാകുന്ന വിധത്തിലാണ് പ്രബോധനം ആപ്പ് തയാറാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമാകുന്ന ആപ്പ് ആകർഷകമായ അക്ഷരങ്ങളും രൂപകല്പനയും പോഡ്കാസ്റ്റും ഉൾപ്പടെയുള്ള സൗകര്യങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.
പ്രബോധനത്തിന്റെ സംഭാവനകൾ സമൂഹത്തിനു വലിയ അളവിൽ ദിശ നൽകുന്നതായിരുന്നുവെന്ന് ഡോ. കൂട്ടിൽ മുഹമ്മദലി അഭിപ്രായപ്പെട്ടു. ലയാളത്തിൽ ഇസ്ലാമിന്റെ സമകാലിക വായന സാധ്യമാക്കിയതാണ് കേരളത്തിന് പ്രബോധനം വാരിക പ്രബോധനം സീനിയർ സബ് എഡിറ്റർ സദറുദ്ദീൻ വാഴക്കാട് പറഞ്ഞു. .
സി.ഐ.സി പ്രസിഡണ്ട് ടി.കെ കാസിം അധ്യക്ഷത വഹിച്ചു. ഐ.പി.എച്ച് ചീഫ് എഡിറ്ററും എഴുത്തുകാരനുമായ വി.എ കബീർ, വിമൻ ഇന്ത്യ പ്രസിഡണ്ട് നഹ്യ ബീവി, യൂത്ത് ഫോറം പ്രസിഡണ്ട് എസ്.എസ് മുസ്തഫ, ഗേൾസ് ഇന്ത്യ ഖത്തർ പ്രസിഡണ്ട് ഖദീജ മൻസൂർ എന്നിവർ സംസാരിച്ചു. ഹബീബുറഹ്മാൻ കീഴിശ്ശേരി സ്വാഗതം പറഞ്ഞു.