കാബൂളില്‍ നിന്നുള്ള ഖത്തര്‍ രക്ഷാദൗത്യ വിമാനം ദോഹയിലെത്തി

അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി ഖത്തര്‍ ഏര്‍പ്പെടുത്തിയ ആറാമത്തെയും ഏറ്റവും കൂടുതല്‍ യാത്രക്കാരുള്‍പ്പെട്ടതുമായ വിമാനമാണ് കാബൂളില്‍ നിന്നും ദോഹയിലെത്തിയത്

Update: 2021-10-06 17:58 GMT
Editor : Dibin Gopan | By : Web Desk
Advertising

അഫ്ഗാനിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീം ഉള്‍പ്പെടെ മുന്നൂറ് യാത്രക്കാരുമായി കാബൂളില്‍ നിന്നുള്ള ഖത്തര്‍ രക്ഷാദൗത്യ വിമാനം ദോഹയിലെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും വിവിധ രാജ്യക്കാരും വിമാനത്തിലുണ്ടായിരുന്നു. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി ഖത്തര്‍ ഏര്‍പ്പെടുത്തിയ ആറാമത്തെയും ഏറ്റവും കൂടുതല്‍ യാത്രക്കാരുള്‍പ്പെട്ടതുമായ വിമാനമാണ് കാബൂളില്‍ നിന്നും ദോഹയിലെത്തിയത്.

അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്നൂറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വരുന്ന ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നതിനായുള്ള പരിശീലത്തിനായാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം ദോഹയിലെത്തിയത്. പരിശീലനത്തിനായുള്ള സൗകര്യം അനുവദിക്കണമെന്ന അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍്ത്ഥന ഖത്തര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് വിദേശകാര്യമന്ത്രി ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞു. ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‌സ്, സ്വീഡന്‍, ഇറ്റലി, കാനഡ ജപ്പാന്‍, ബെല്‍ജിയം, അയര്‍ലണ്ട്, , ഫിന്‍ലണ്ട് തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാരും വിമാനത്തിലുണ്ടായിരുന്നു. ദോഹയില്‍ നിന്നും ഇവര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News