ഭൂകമ്പം: മൊറോക്കോയ്ക്ക് കൈത്താങ്ങുമായി ഖത്തര്‍; രക്ഷാദൗത്യ സംഘമെത്തി
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശ പ്രകാരമാണ് ഖത്തറിലെ രക്ഷാദൗത്യ സംഘങ്ങള്‍ മൊറോക്കോയിലെത്തിയത്.
Update: 2023-09-10 19:05 GMT
ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മൊറോക്കോയിൽ ഖത്തറിന്റെ രക്ഷാദൗത്യ സംഘമെത്തി. തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രത്യേക വാഹനങ്ങളും ഉപകരണങ്ങളുമായാണ് ഖത്തര്‍ സംഘത്തെ അയച്ചത്.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശ പ്രകാരമാണ് ഖത്തറിലെ രക്ഷാദൗത്യ സംഘങ്ങള്‍ മൊറോക്കോയിലെത്തിയത്. ഭൂകമ്പബാധിത മേഖലയിലെ തെരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും വൈദഗ്ധ്യമുള്ളവരാണ് സംഘത്തിലുള്ളത്. തുര്‍ക്കി ഭൂകമ്പത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളിലും ഈ സംഘം കാര്യമായ പങ്കുവഹിച്ചിരുന്നു.
അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കളും സംഘത്തോടൊപ്പം അയച്ചിട്ടുണ്ട്. 2000ത്തിലേറെ പേരാണ് ഭൂകമ്പത്തില്‍ മരിച്ചത്. മൊറോക്കോയ്ക്ക് എല്ലാവിധ സഹായങ്ങളും ഖത്തര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.