ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷ: പ്രാദേശിക വിപണികളിൽ നിരീക്ഷണം ശക്തമാക്കി ഖത്തർ

3200ലേറെ സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തി

Update: 2024-08-07 16:32 GMT
Advertising

ദോഹ: ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാനായി പ്രാദേശിക വിപണികളിൽ നിരീക്ഷണം ശക്തമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഈ വർഷം ആദ്യ പകുതിയിൽ 3200ലേറെ സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തി. ഭക്ഷ്യ വസ്തുക്കളുടെ ഉറപ്പാക്കി ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പൊതുജനാരോഗ്യ മന്ത്രാലയം കൃത്യമായ പരിശോധന നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങളിലും ഷിപ്പ്‌മെന്റുകളിലുമെല്ലാം മന്ത്രാലയം പരിശോധന നടത്തുന്നുണ്ട്.

രാജ്യത്തെ ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആറ് മാസത്തിനിടെ 3221 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 10064 സാമ്പിളുകളും മന്ത്രാലയം പരിശോധിച്ചു. തുറമുഖങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ 7022 സാമ്പിളുകൾ പരിശോധനക്കയച്ചു. ഏതാണ്ട് പത്ത് ലക്ഷത്തോളം കിലോഗ്രാം ഉൽപ്പന്നങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് നശിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News