ഖത്തറില്‍ ഇടിയോട് കൂടിയ മഴ ലഭിച്ചു; സമാന കാലാവസ്ഥ തുടരും
Update: 2023-11-17 02:00 GMT
ഖത്തറില്‍ കഴിഞ്ഞ ദിവസം പലഭാഗങ്ങളിലും ഇടിയോട് കൂടിയ മഴ ലഭിച്ചു. തലസ്ഥാന നഗരമായ ദോഹയുള്‍പ്പെടെള്ള പ്രദേശങ്ങളിലും വലിയ അളവിൽ മഴ പെയ്തിരുന്നു.
ഈ വാരാന്ത്യത്തിൽ രാജ്യത്തുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നും ഇതേ കാലാവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
പല മേഖലകളിലും അന്തരീക്ഷം മേഘാവൃതമായി തന്നെ തുടരും. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.