9200 കോടിയിലേറെ രൂപയുടെ 22 പദ്ധതികൾക്ക് തുടക്കമിട്ട് ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗം
ഈ വർഷം മൂന്നാം ക്വാർട്ടറോടെ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് അഷ്ഗാൽ
Update: 2023-05-08 19:07 GMT
ദോഹ: ഈ വർഷം 22 പദ്ധതികൾക്ക് തുടക്കമിട്ട് ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. 9200 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് അഷ്ഗാൽ ഇത്രയും പദ്ധതികൾക്ക് ഈ വർഷം തുടക്കമിട്ടത്. ഇതിൽ ആറ് പദ്ധതികൾ കരാർ നടപടികൾ പൂർത്തിയായിട്ടുണ്ട്. പത്തെണ്ണം ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ വികസനം, മദിന ഖലീഫ ഹെൽത്ത് സെന്റർ, സിദ്ര ഖത്തർ അക്കാദമി, വെറ്റിനറി ലബോറട്ടറീസ് എന്നിവ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പൂർത്തിയാക്കും. കോർട്ട് കോംപ്ലക്‌സാണ് ഈ വർഷത്തെ മറ്റൊരു പ്രധാന പ്രൊജക്ട് . ഈ വർഷം മൂന്നാം ക്വാർട്ടറോടെ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അഷ്ഗാൽ വ്യക്തമാക്കി.