റിയാദിൽ ഈ ആഴ്ച ഉപഭോക്താക്കൾ ചെലവാക്കിയത് 510 കോടി റിയാലിലധികം
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20% ആണ് വർധന
റിയാദ്: സൗദിയുടെ തലസ്ഥാനമായ റിയാദിൽ ഉപഭോക്താക്കളുടെ ചെലവഴിക്കൽ വർധിച്ചു. ഒരാഴ്ചക്കിടെ ചെലവാക്കിയത് 510 കോടി റിയാലിലധികം . ജീവനക്കാരുടെ ശമ്പള നിക്ഷേപവും റിയാദ് സീസൺ ഫെസ്റ്റും ഉപഭോഗം വർധിപ്പിച്ചു. കഴിഞ്ഞ മുപ്പത് ആഴ്ചകളിലെ ഏറ്റവും ഉയർന്ന ചെലവാണിത്. ജീവനക്കാരുടെ ശമ്പള നിക്ഷേപം, റിയാദ് സീസൺ ഫെസ്റ്റ് എന്നിവ മൂലമാണ് നേട്ടം. ഒക്ടോബർ പന്ത്രണ്ടിനാണ് റിയാദ് സീസൺ ആരംഭിച്ചത്. റിയാദിലെ 14 പ്രധാന സ്ഥലങ്ങളിലായി വിനോദ പരിപാടികൾ സീസന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ പണം ചെലവിടുന്നത് വർധിക്കാനുള്ള പ്രധാന കാരണം ഇതാണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം ചെലവാക്കലാണ് വർധിച്ചത്. ഇതേ കാലയളവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20% ആണ് വർധന.
71.5 മില്യൺ ഇടപാടുകളാണ് ഈ ആഴ്ച നടന്നത്. റസ്റ്റോറന്റുകളും കഫേകളും കൂടുതൽ ആളുകൾ സന്ദർശിച്ചിരുന്നു. ഈ മേഖലയിൽ രേഖപ്പെടുത്തിയത് 2.53 ബില്യൺ റിയാൽ വരുമാനമാണ്. റിയാദ് സീസണുമായി ബന്ധപ്പെട്ട് കൂടുതൽ സന്ദർശകർ രാജ്യത്തെത്തിയിരുന്നു. ഇതുമൂലം ഇന്ധന സ്റ്റേഷനുകളിലെ ചെലവും 1.01 ബില്യൺ റിയാലായി ഉയർന്നു. 20% വരുമാനത്തിന്റേതാണ് വർധന.