ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു
ഷറഫുദ്ധീൻ നദ്വി മുഖ്യ പ്രഭാഷണം നടത്തി
Update: 2024-11-03 12:14 GMT
റിയാദ് : ഈരാറ്റുപേട്ട റിയാദ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ പ്രവർത്തകരുടെ സംഗമവും പൊതുയോഗവും സംഘടിപ്പിച്ചു. റിയാദ് അൽമാസ് റെസ്റ്റോറന്റിലായിരുന്നു സംഗമം. ഷറഫുദ്ധീൻ നദ്വി മുഖ്യ പ്രഭാഷണം നടത്തി. സലിം തലനാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിബു ഉസ്മാൻ, അജ്മൽ ഖാൻ, അസിം ഖാദർ, റെസ്സൽ തുടങ്ങിയവർ സംസാരിച്ചു. നസിബ് വട്ടക്കയം നൂർ, ഇജാസ്, റോഷൻ, ഷാഹുൽ ഹമീദ്, റഫീഷ് അലിയാർ, സുനീർ കൊല്ലംപറമ്പിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.