ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു
ഹറാദിലെ സ്വകാര്യ കമ്പനിയിൽ രണ്ട് വർഷമായി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു
Update: 2024-10-12 11:56 GMT
റിയാദ്: സൗദിയിലെ ഹറാദിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം, ശക്തികുളങ്ങര, കാവനാട് സ്വദേശി ഖലീൽ അഴികത്തുവടക്കതിൽ വീട്ടിൽ ഷാബുദ്ദീൻ (46) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞു വീണ ഷാബുദ്ദീനെ ഒരു ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു.
ഹറാദിലെ സ്വകാര്യ കമ്പനിയിൽ രണ്ട് വർഷമായി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഹുഫൂഫ് പ്രിൻസ് സുൽത്താൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുകൾ അറിയിച്ചു.