ജിദ്ദയിൽ മേലങ്ങാടി വെൽഫയർ അസോസിയേഷന് പുതിയ കമ്മിറ്റി

ചുള്ളിയൻ ബഷീർ (പ്രസിഡണ്ട്), സലീം മധുവായി (ജനറൽ സെക്രട്ടറി), ഫൈറൂസ് കെ.കെ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ

Update: 2024-08-12 10:57 GMT
Advertising

ജിദ്ദ: കൊണ്ടോട്ടി മേലങ്ങാടിയിലെ ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ മേലങ്ങാടി വെൽഫയർ അസോസിയേഷന് (മേവ) പുതിയ കമ്മിറ്റി രൂപീകരിച്ചു. 2024-26 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയിൽ ചുള്ളിയൻ ബഷീർ (പ്രസിഡണ്ട്), സലീം മധുവായി (ജനറൽ സെക്രട്ടറി), ഫൈറൂസ് കെ.കെ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ചുള്ളിയൻ റഷീദ്, ആലങ്ങാടൻ നൗഷാദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഗഫൂർ പുതിയകത്ത്, ബഷീർ കൊമ്മേരി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. കൂടാതെ അഷ്‌റഫ് പയനിപ്പറമ്പൻ, ഇർഷാദ് കളത്തിങ്ങൽ എന്നിവരെ വെൽഫയർ വിഭാഗം കോഡിനേറ്റർമാരായും മൊഹസിൻ കെ, റയീസ് കെ, സൽമാൻ പി എന്നിവരെ യൂത്ത് വിങ് കോഡിനേറ്റർമാരായും തിരഞ്ഞെടുത്തു. ഇവരുൾപ്പെടെ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപത് അംഗങ്ങളെയാണ് പുതിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി വനിതാ വിംഗും യൂത്ത് വിംഗും രൂപീകരിച്ചു. ജിദ്ദയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് കബീർ കൊണ്ടോട്ടി തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മുൻകാല അംഗങ്ങളിൽ പ്രയാസങ്ങളനുഭവിക്കന്നവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് പുതിയ കമ്മിറ്റി വ്യക്തമാക്കി, മുൻ പ്രവാസികൾക്ക് മുഖ്യ പരിഗണന നൽകികൊണ്ടുള്ള പ്രവർത്തനങ്ങളായിരിക്കും പുതിയ കമ്മിറ്റിയുടെതെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News