സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ തുടരുന്നു

ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്

Update: 2024-10-15 16:48 GMT
Advertising

ജിദ്ദ: സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ തുടരുന്നു. ജിസാൻ, അസീർ, അൽബഹ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴയെത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ഈ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകുന്നുണ്ട്. തെക്കൻ മേഖലയിലാണ് കൂടുതലായി മഴ. ജിസാൻ, അസീർ, അൽ ബഹ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സാമാന്യം മഴ ലഭിച്ചു. മക്കയിലെ ത്വാഇഫ് മുതൽ അൽബഹ വരെ നീളുന്ന മേഖലയിൽ ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഇന്നും തുടരും. ഇടിമിന്നൽ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും ദിവസമായി മഴ തുടരുന്നതിനാൽ നദികളിലും വെള്ളച്ചാലുകളിലും നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്നും മുന്നറിപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനവും സമുദ്രത്തിലെ താപനില ഉയരുന്നതുമാണ് മഴ ഇത്തവണ വർധിക്കാൻ കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News