തനിമ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

റൗദാ, റബുവ സംയുക്ത മേഖലകളുടെ ആഭിമുഖ്യത്തിൽ നടന്ന സംഗമം അൽകാ റിച്ചു ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും സംഗമത്തിൽ അരങ്ങേറി

Update: 2021-11-22 15:30 GMT
Editor : Dibin Gopan | By : Web Desk
Advertising

തനിമ സാംസ്‌കാരിക വേദിക്ക് കീഴിൽ സൗദിയിലെ റിയാദിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. എന്റെ കേരളം സൗഹൃദ കേരളം എന്ന തലക്കെട്ടിലായിരുന്നു പരിപാടി. വിവിധ കലാ പരിപാടികളും സൗഹൃദ സംഗമവും അരങ്ങേറി.

വിവിധ ജനവിഭാഗങ്ങൾ തമ്മിൽ കേരളത്തിലെ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തനിമയുടെ കാംപയിൻ. റിയാദിലെ രണ്ടിടങ്ങളിലായാണ് സൗഹൃദ സംഗമം നടന്നത്.ഒലയ്യ, ദല്ല സംയുക്ത സംഗമത്തിൽ ബഷീർ രാമപുരം കേരളപ്പിറവി സന്ദേശം നൽകി. റൗദാ, റബുവ സംയുക്ത മേഖലകളുടെ ആഭിമുഖ്യത്തിൽ നടന്ന സംഗമം അൽകാ റിച്ചു ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും സംഗമത്തിൽ അരങ്ങേറി.

മജീദ് ഇ.വി, ഹരി ഒറ്റപ്പാലം, രാജൻ കാരിച്ചാൽ, നവാസ് ഒപ്പിസ്, ബഷീർ പാണക്കാട്, ഷഫീന സിദ്ദീഖ് എന്നിവർ സംസാരിച്ചു. വിവിധ പരിപാടികളിലെ വിജയികൾക്ക് സിദ്ദിഖ് ബിൻ ജമാൽ, സലീം മാഹി, സിദ്ദിഖ് ആലുവ എന്നിവർ സമ്മാനങ്ങൾ കൈമാറി. ദല്ല, ഒലയ്യ മേഖലകളുടെ പരിപാടിയിലും വിപുലമായ കരാവിരുന്നുണ്ടായിരുന്നു. വിവിധ വിഷയങ്ങളി നടന്ന പാനൽ ചർച്ചയിൽ അമ്പിളി അനിൽ, നൗഷാദ് കടക്കൽ, നിഹ്‌മത്തുള്ള പൊട്ടമ്മൽ എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടിയിൽ വന്നവർക്കെല്ലാം കേരളീയ സദ്യയും ഒരുക്കിയിരുന്നു. ഫജ്നാ ഷഹദാൻ, ഹുസ്സൈൻ എടപ്പാൾ, സദറുദ്ദീൻ കീഴിശ്ശേരി എന്നിവർ നേതൃത്വം നൽകി.


Kerala Birthday Celebration was organized in Riyadh, Saudi Arabia under the auspices of Tanima Cultural Venue. The event was titled My Kerala Friendly Kerala. Various art events and friendly gatherings were held.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News