അൽഹസ്സ തീപിടുത്തത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു; ഒരു മലയാളിയും ഒമ്പത് ബംഗ്ലാദേശ് സ്വദേശികളും
അപകടത്തിൽപ്പെട്ട് മരിച്ച നിസാമിന് ഒമ്പത് വർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല
ദമ്മാം: സൗദിയിലെ അൽഹസ്സ തീപിടുത്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ച പത്ത് പേരിൽ ഒരു മലയാളിയൊഴിച്ച് ബാക്കിയെല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണെന്ന് സിവിൽ ഡിഫൻസ് വിഭാഗം സ്ഥിരീകരിച്ചു. മരിച്ച തിരുവനന്തപുരം പൂന്തുറ സ്വദേശി നിസാമിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി അൽഹസ്സയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമകുരുക്കിൽ പെട്ട് നിസാമിന് ഒമ്പത് വർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. റിയാദിൽ സോഫ ടൈലർ ജോലി ചെയ്തിരുന്ന നിസാം ദിവസങ്ങൾക്ക് മുമ്പാണ് അൽഹസ്സയിലേക്ക് മാറിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ദാരുണമായ അപകടം നടന്നത്. സോഫ നിർമ്മാണ കേന്ദ്രത്തിലെ ജീവനക്കാരായിരുന്ന പത്ത് പേരും. ഉച്ചഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നതിനിടെയാണ് അഗ്‌നി വിഴുങ്ങിയത്. ഉറക്കത്തിലായിരുന്നതിനാൽ ഒരാളൊഴികെ മറ്റാർക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ല.
Saudi Alhassa fire victims identified; One Malayali and nine Bangladeshis