സൗദി കുങ്കുമപ്പൂ കൃഷിയിലേക്കും ഇറങ്ങുന്നു; നാല് പ്രവിശ്യകളിൽ ഉൽപാദനം നടത്തും

നേരത്തെ ഇറക്കുമതിയിലൂടെയാണ് സൗദിയിലേക്ക് ആവശ്യമായ കുങ്കുമപ്പൂ എത്തിച്ചിരുന്നത്

Update: 2024-10-10 14:19 GMT
Editor : Thameem CP | By : Web Desk
Advertising

മക്ക: കുങ്കുമപ്പൂ കൃഷിയിലേക്കിറങ്ങാനൊരുങ്ങി സൗദി അറേബ്യ. കാർഷിക മേഖലയിൽ ഏറ്റവും വില ലഭിക്കുന്ന വിളയാണ് കുങ്കുമപ്പൂ. ഇത് മുന്നിൽ കണ്ടാണ് സൗദി അറേബ്യ കുങ്കുമപ്പൂ കൃഷിക്ക് ഒരുങ്ങുന്നത്. സൗദിയിലെ കാലാവസ്ഥയും ഭൂപ്രകൃതിയും വ്യത്യസ്തമാണ്. ഇതിനാൽ റിയാദ്, അൽഖസീം, തബൂക്ക്, അൽ ബഹ തുടങ്ങിയ പ്രവിശ്യകളിലാണ് ഇവയുടെ സാധ്യത പരിശോധിക്കുന്നത്. കാർഷിക ഗവേഷണ കേന്ദ്രത്തിന് കീഴിൽ ഇതിനുള്ള പിന്തുണ നൽകും. കൃഷിക്ക് അനുയോച്യമായ സമയം, പ്രദേശം, വളപ്രയോഗം, ജലസേചനം എന്നിവയിൽ വിദഗ്ധരുടെ പിന്തുണ തേടും. ഹൈഡ്രോപോണിക് സാങ്കേതിക വിദ്യയും ഇതിൽ ഉപയോഗിക്കും. നേരത്തെ ഇറക്കുമതിയിലൂടെയാണ് സൗദിയിലേക്ക് ആവശ്യമായ കുങ്കുമപ്പൂ എത്തിച്ചിരുന്നത്. ഇതിൽ സ്വയം പര്യാപ്തരാവുകയാണ് ലക്ഷ്യം. ഇതുവഴി കർഷകർക്കുൾപ്പെടെ പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News