'ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം കൂടുതൽ ശക്തമാകട്ടെ'; ട്രംപിന് അഭിനന്ദന സന്ദേശമയച്ച് സൗദി ഭരണാധികാരികൾ

ട്രംപിന്റെ ശ്രമങ്ങൾ വിജയിച്ചതിൽ സന്തോഷിക്കുന്നുവെന്ന് സൽമാൻ രാജാവ്

Update: 2024-11-06 22:17 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ഡൊണാൾഡ് ട്രംപിനെ സൗദി ഭരണാധികാരികൾ അഭിനന്ദിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഡൊണാൾഡ് ട്രംപിന് അഭിനന്ദിച്ച് സന്ദേശമയച്ചു. ട്രംപിന്റെ ശ്രമങ്ങൾ വിജയിച്ചതിൽ സന്തോഷിക്കുന്നു. അമേരിക്കയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായും രാജാവ് പറഞ്ഞു. സൗദിയും അമേരിക്കയും തമ്മിൽ ശക്തമായതും ചരിത്രപരവുമായ ബന്ധമാണുള്ളത്. ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് ട്രംപിന്റെ വിജയം സഹായിക്കട്ടെ എന്നും രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ട്രംപിന്റെ വിജയിത്തിൽ അഭിനന്ദനങ്ങൾ നേർന്നു. ട്രംപിന്റെ വിജയം അമേരിക്കൻ ജനതക്ക് കൂടുതൽ സമൃദ്ധിയും പുരോഗതിയും സമ്മാനിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News