ബില്ലിംഗ് ടാക്സ് അതോറിറ്റിയുമായി ബന്ധിപ്പിക്കല്‍; മൂന്നാം ഘട്ടവും പ്രഖ്യാപിച്ച് സൗദി ടാക്‌സ് അതോറിറ്റി

2023 ജൂലൈ 1 മുതല്‍ പദ്ധതി പ്രാബല്യത്തിലാകും

Update: 2022-12-23 16:33 GMT
Advertising

സൗദിയില്‍ ഇലക്ട്രോണിക് ബില്ലുകള്‍ സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുമായി ബന്ധിപ്പിക്കുന്ന നടപടിയുടെ മൂന്നാം ഘട്ടവും പ്രഖ്യാപിച്ചു. 2023 ജൂലൈ ഒന്ന് മുതല്‍ പദ്ധതി നിലവില്‍ വരും. 2021 ല്‍ അര ബില്യണിലധികം നികുതി വരുമാനം രേഖപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക. നടപടിയുടെ രണ്ടാം ഘട്ടം ജനുവരി ഒന്ന് മുതലാണ് പ്രാബല്യത്തിലാകുന്നത്.

 2023 ജൂലൈ ഒന്ന് മുതല്‍ മൂന്നാം ഘട്ടത്തിന് തുടക്കമാകും. 2021 വര്‍ഷത്തില്‍ അര ബില്യണിലധികം നികുതി രേഖപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക. മൂന്ന് ബില്യണ്‍ വരെ വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് ജനുവരി ഒന്ന് മുതല്‍ നിബന്ധന പ്രാബല്യത്തിലാകാനിരിക്കെയാണ് അതോറിറ്റിയുടെ പുതിയ പ്രഖ്യാപനം. പട്ടികയിലുള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാവകാശമാണ് ഇനിയുള്ള ആറുമാസക്കാലം. 2021 ഡിസംബര്‍ 4ന് തുടക്കം കുറിച്ച പദ്ധതിയുടെ മൂന്ന് ഘട്ടങ്ങള്‍ ഇതോടെ പൂര്‍ത്തിയാകും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News