സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

ഒരാഴ്ച നീളുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സൗദിയിലെ യുഎസ് അംബാസിഡർ നിർവഹിച്ചു

Update: 2023-05-09 19:32 GMT
Advertising

റിയാദ്: സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിന് തുടക്കമായി. മികച്ച ബ്രിട്ടീഷ് ഉത്പന്നങ്ങളും ഭക്ഷ്യ വിഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരാഴ്ച നീളുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സൗദിയിലെ യുഎസ് അംബാസിഡർ നിർവഹിച്ചു. സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന ബ്രിട്ടീഷ് ഫെസ്റ്റിവലാണ്. റിയാദിലെ യാർമൂക്കിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ യുഎസ് അംബാസഡർ നീൽ ക്രോംപ്ടൺ ഉദ്ഘാടനം നിർവഹിച്ചു. ബ്രിട്ടീഷ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദയിൽ കോൺസുൽ ജനറൽ സെസിലി എൽബെലീഡിയും, ദമ്മാമിൽ ബ്രിട്ടീഷ് ട്രേഡ് ഓഫീസ് മേധാവിയും ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടറുമായ ടോഫ് വഹാബും ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. 60 ലധികം പുതിയ ഉൽപ്പന്നങ്ങളുമായി തുടങ്ങിയ ബ്രിട്ടീഷ് ഫെസ്റ്റിവലിൽ 8 പുതിയ യുകെ ബ്രാൻഡുകളും പുറത്തിറക്കി. യുകെയിൽ നിന്നുള്ള 4000-ത്തിലധികം ഉൽപ്പന്നങ്ങൾ ലുലു മാളുകളിൽ ലഭ്യമാണ്.

ജനപ്രിയ വാർഷിക ഫെസ്റ്റിവൽ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ലുലു സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്. സൗദി അറേബ്യയിലെ 30 ലുലു ഹൈപ്പർമാർക്കറ്റുകളുടെ മുഴുവൻ ശൃംഖലയിലും പ്രമോഷൻ ലഭ്യമാകും. സോപ്പുകൾ, ഡിറ്റർജന്റുകൾ, ഹോം ക്ലീനിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങിയ സൗന്ദര്യ-ശുചിത്വ ബ്രാൻഡുകളും സ്റ്റോറുകളിൽ ലഭ്യമാണ്. ബ്രിട്ടീഷ് ഉൽപന്നങ്ങൾക്കൊപ്പം ബ്രിട്ടീഷ് ഭക്ഷണം, ചീസ്, പാനീയങ്ങൾ എന്നിവയും ലഭ്യമാണെന്ന് ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News