യു.എ.ഇയിൽ ഈ വർഷം 100 പുതിയ ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും

യു.എ.ഇയിലെ എമിറേറ്റ്സ് ട്രാൻസ്പോർട്ട് കെട്ടിടങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക

Update: 2024-07-13 17:08 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ : യു.എ.ഇയിൽ ഇലക്ട്രിക്ക് കാറുകൾക്കായി ഈ വർഷം 100 റീചാർജിങ് സ്റ്റേഷനുകൾ കൂടി വരുന്നു. ആറുവർഷത്തിനകം ഇ.വി സ്റ്റേഷനുകളുടെ എണ്ണം ആയിരമായി വർധിപ്പിക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. 2050 നകം യു.എ.ഇയിലെ പകുതി വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കുക എന്നതാണ് ഗവൺമെന്റിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിന്റെ മുന്നോടിയായാണ് രാജ്യത്തെ റീചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നത്.

യു.എ.ഇയിലെ എമിറേറ്റ്സ് ട്രാൻസ്പോർട്ട് കെട്ടിടങ്ങളിൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഊർജ മന്ത്രാലയവും എമിറേറ്റ്സ് ട്രാൻസ്പോർട്ടും കൈകോർക്കും. കാർബൺ വികിരണം കുറക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുന്നത്.

രാജ്യത്തുടനീളം ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുമെന്ന് ഊർജ കാര്യ അണ്ടർ സെക്രട്ടറി ഷരീഫ് അൽ ഒലാമ പറഞ്ഞു. ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ മിഡിലീസ്റ്റിൽ രണ്ടാം സ്ഥാനത്താണ് യു.എ.ഇ. കഴിഞ്ഞവർഷം നടന്ന മൊത്തം കാർ വിൽപ്പനയിൽ 13 ശതമാനവും ഇലക്ട്രിക് കാറുകളായിരുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News