ഒരു വ്യാഴവട്ടക്കാലം പിന്നിട്ട് ദുബൈ മെട്രോ

ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ ട്രെയിൻ സംവിധാനം കൂടിയാണ്​ ദുബൈ മെട്രോ.

Update: 2021-09-09 18:02 GMT
Editor : Suhail | By : Web Desk
Advertising

ദുബൈ മെട്രോയുടെ കുതിപ്പ്​ ഒരു വ്യാഴവട്ടം പിന്നിട്ടു. 2009 സെപ്​റ്റംബർ ഒമ്പതിന് രാത്രി ഒമ്പത്​ മണിക്ക്​​ ഓട്ടം തുടങ്ങിയതാണ്​ ദുബൈ മെട്രോ. ദിവസവും ലക്ഷക്കണക്കിന്​ യാത്രക്കാരെ വഹിച്ചാണ്​ ദുബൈ മെട്രോയുടെ യാത്ര.

ദുബൈ മെട്രോ വികസനത്തി​ൻറ പാതയിലാണ്​. ഓരോ വർഷവും നീളം കൂടി വരുന്ന മെട്രോ ലൈൻ ഇപ്പോൾ ഓടിയെത്തുന്നത്​ 75 കിലോമീറ്റർ ദൂര​ത്തേക്കാണ്​. റെഡ്​ ലൈനിലായിരുന്നു ആദ്യ ഓട്ടം. രണ്ട്​ വർഷം പിന്നിട്ടപ്പോൾ 23 കിലോമീറ്റർ നീളത്തിൽ ഗ്രീൻ ലൈൻ യാഥാർഥ്യമായി. യൂനിയൻ, ബുർജ്​മാൻ സ്​റ്റേഷനുകളായിരുന്നു ഈ ലൈനുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നത്​.

ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ ട്രെയിൻ സംവിധാനം കൂടിയാണ്​ ദുബൈ മെട്രോ. 12 വർഷത്തിനിടെ 100 കോടിയിലേറെ യാത്രക്കാർ സഞ്ചരിച്ചതായാണ്​​ കണക്ക്​. 2010ൽ 3.9 കോടി യാത്രികരായിരുന്നുവെങ്കില്‍, തൊട്ടടുത്ത വർഷം ഇത്​ 6.9 കോടിയായി ഉയർന്നു.

ഗ്രീൻലൈൻ കൂടി എത്തിയതോടെ 2012ൽ 11 കോടിയിലേക്ക്​യാത്രക്കാരുടെ എണ്ണം ഉയർന്നു. 2015ൽ 18 കോടിയിലെത്തിയപ്പോൾ 2018ൽ 20 കോടി എന്ന ചരിത്രവും കുറിച്ചു.

കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന്​​ ആദ്യമായി ദുബൈ മെട്രോയുടെ സർവീസ്​ നിർത്തിവെച്ചിരുന്നു​. എക്​സ്​പോയിലേക്കുള്ള പ്രയാണത്തിലാണ്​ ദുബൈ. ​ എക്​സ്​പോ വേദിയിലേക്ക്​ കൂടി പുതിയ സ്​റ്റേഷനുകൾ തുറന്ന്​ മെട്രോയും കൂടെയുണ്ട്​.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News