കള്ളപ്പണം വെളുപ്പിക്കൽ കേസ്; അബൂദബിയിൽ 13 ഇന്ത്യക്കാർക്ക് തടവുശിക്ഷ
ലൈസൻസില്ലാതെ 510 മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍
Update: 2023-05-18 13:46 GMT
കള്ളപ്പണം വെളുപ്പിച്ചതിന് അബൂദബിയിൽ 13 ഇന്ത്യക്കാർക്ക് തടവുശിക്ഷ. ഇവരുടെ ഏഴ് സ്ഥാപനങ്ങൾ വഴി അനധികൃതമായി 510 ദശലക്ഷം ദിർഹമിന്റെ പണമിടപാട് നടത്തിയെന്ന് കോടതി കണ്ടെത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനങ്ങൾ വൻ തുകയുടെ നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ട്.
പ്രതികൾക്ക് അഞ്ച് വർഷം മുതൽ പത്ത് വർഷം വരെ തടവുശിക്ഷ വിധിച്ചു. ഒപ്പം പത്ത് ദശലക്ഷം ദിർഹം വരെ പിഴയും അടക്കണം. തടവ് കലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്തുമെന്നും കോടതി അറിയിച്ചു. പ്രതികളുടെയും സ്ഥാപനങ്ങളുടെയും പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.