നിയമം ലംഘിച്ച 168 ഇ-ബൈക്കുകള്‍ പിടിച്ചെടുത്തു
അശ്രദ്ധമായ ഇ-ബൈക്ക് ഉപയോഗം മൂലം വാഹനാപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പൊലീസ്
Update: 2022-05-30 16:02 GMT
ഷാര്‍ജയില്‍ നിയമംലംഘിച്ച 168 ഇ-ബൈക്കുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇ-ബൈക്കുകള്‍ പോലുള്ള യാത്രാസംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് ഷാര്‍ജ പൊലീസ് ബോധവത്കരണ പരിപാടിയും ഊര്‍ജിതമാക്കിയിട്ടുണ്ട്.
അശ്രദ്ധമായ ഇ-ബൈക്ക് ഉപയോഗം മൂലം വാഹനാപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇ-ബൈക്ക് ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചിരിക്കണം, നിര്‍ദ്ദിഷ്ട വേഗപരിധി പാലിക്കണം, ഇ-ബൈക്കുകള്‍ ഒരാള്‍ക്ക് യാത്രചെയ്യാന്‍ മാത്രമുള്ളതാണ്, ഇതില്‍ സാധനങ്ങള്‍ കയറ്റി ഓടിക്കുന്നതും, ബാലന്‍സ് തെറ്റുന്നവിധം സാധനങ്ങള്‍ കൈയില്‍ കരുതുന്നതും കുറ്റകരമാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.