യുഎഇ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ 309 പേർ; 128 വനിതാ സ്ഥാനാർഥികൾ
ആഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച പ്രാഥമിക പട്ടികയിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും അന്തിമ പട്ടികയിലില്ല.
Update: 2023-09-02 18:59 GMT
യുഎഇ പാർലമെന്റ് തെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാർഥി പട്ടികയായി. 309 പേരാണ് മത്സരരംഗത്തുള്ളത്. ഇവരിൽ 128 പേർ വനിതകളാണ്. അടുത്തമാസം ഏഴിനാണ് യുഎഇ പാർലമെന്റായ ഫെഡറൽ നാഷണൽ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
ആഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച പ്രാഥമിക പട്ടികയിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും അന്തിമ പട്ടികയിലില്ല. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് അബൂദബിയിലാണ്. ഇവിടെ 118 പേരാണ് സ്ഥാനാർഥികൾ. ദുബൈയിൽ 57 പേരും ഷാർജ 50 പേരും മത്സരിക്കുന്നു.
അജ്മാനിൽ 21 പേരും റാസൽ ഖൈമയിൽ 34 പേരും രംഗത്തുണ്ട്. ഉമ്മുൽ ഖുവൈനിൽ 14 സ്ഥാനാർഥികളും ഫുജൈറയിൽ 15 സ്ഥാനാർഥികളും മത്സരിക്കും. മൊത്തം സ്ഥാനാർഥികളിൽ 41 ശതമാനം പേരാണ് വനിതകൾ. അബൂദബിയിൽ മാത്രം 54 വനിതകൾ രംഗത്തുണ്ട്.