അബൂദബിയിൽ 90 ദിവസത്തെ പ്രസവാവധി അനുവദിച്ചു

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകൾക്കാണ് സാമൂഹിക ക്ഷേമ വകുപ്പ് അവധി അനുവദിച്ചത്

Update: 2024-07-09 20:20 GMT
Advertising

അബൂദബിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകൾക്ക് ഇനി 90 ദിവസത്തെ പ്രസവാവധി ലഭിക്കും. നേരത്തേ 60 ദിവസമാണ് പ്രസവാവധി അനുവദിച്ചിരുന്നത്. അബൂദബിയിലെ സ്വദേശി കുടുംബങ്ങളുടെ ക്ഷേമത്തിനായി സാമൂഹിക വികസന വകുപ്പ് പ്രഖ്യാപിച്ച് ആറ് പദ്ധതികളുടെ ഭാഗമായാണ് എമിറേറേറ്റിലെ സ്വദേശി വനിതകളുടെ പ്രസവാവധി ദീർഘിപ്പിച്ചത്.

നിലവിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകൾക്ക് മൂന്ന് മാസത്തെ പ്രസവാവധി അനുവദിക്കുന്നുണ്ട്. ഇതിന് സമാനമായി സ്വകാര്യ മേഖലയിലെ സ്വദേശി വനിതകൾക്ക് അവധി നൽകാനാണ് തീരുമാനം. നേരത്തേ 60 ദിവസമാണ് സ്വകാര്യമേഖലയിൽ പ്രസവവാധി നൽകിയിരുന്നത്. ഇതിൽ 45 ദിവസം ശമ്പളത്തോടെയും ബാക്കി പകുതി ശമ്പളത്തോടെയുമാണ് അനുവദിച്ചിരുന്നത്. തീരുമാനം അബൂദബിയിലെ സ്വദേശി സമൂഹത്തിന് ഏറെ ആശ്വസം നൽകുമെന്നാണ് സാമൂഹിക ക്ഷേമ വകുപ്പിന്റെ വിലയിരുത്തൽ

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News