പുസ്തകങ്ങളുടെ മൊഴിമാറ്റത്തിലൂടെ നടക്കുന്നത് സാംസ്‌കാരിക വിപ്ലവം: സബ്രീന ലീ

കിഴക്കും പടിഞ്ഞാറും തമ്മിലെ സാംസ്‌കാരിക സമന്വയത്തിന് തുറന്ന ചർച്ചകളും ഇടപെടലുകളും ശക്തമായി തുടരണമെന്ന് തവാസുൽ യൂറോപ്പിന്റെ സാരഥി കൂടിയായ സബ്രീന ലീ

Update: 2022-11-05 19:21 GMT
Advertising

ഷാർജ: പുസ്തകങ്ങളുടെ മൊഴിമാറ്റത്തിലൂടെ നടക്കുന്നത് സാംസ്‌കാരിക വിപ്ലവം തന്നെയാണെന്ന് ഇറ്റാലിയൻ എഴുത്തുകാരിയും വിവർത്തകയുമായ സബ്രീന ലീ. ജനതകൾ തമ്മിലെ ഐക്യം ഊട്ടിയുറപ്പിക്കാൻ എല്ലാ തുറകളിലും പരസ്പര വിനിമയം അനിവാര്യമാണെന്നും അവർ പറഞ്ഞു. ഷാർജ പുസ്തകമേളയിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സബ്രീന ലീ.

കിഴക്കും പടിഞ്ഞാറും തമ്മിലെ സാംസ്‌കാരിക സമന്വയത്തിന് തുറന്ന ചർച്ചകളും ഇടപെടലുകളും ശക്തമായി തുടരണമെന്ന് റോം കേന്ദ്രമായുള്ള തവാസുൽ യൂറോപ്പിന്റെ സാരഥി കൂടിയായ സബ്രീന ലീ പറഞ്ഞു. പരസ്പരം അടുത്തറിയുന്നതിലൂടെ മാത്രമേ ജനതകൾക്ക് ഐക്യത്തോടെ മുന്നോട്ടു പോകാൻ സാധിക്കു എന്നും അവർ ചൂണ്ടിക്കാട്ടി. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ നിന്നുള്ള മികച്ച കൃതികളുടെ മൊഴിമാറ്റത്തിനും മറ്റും ഊന്നൽ നൽകിയാണ് തവാസുൽ യൂറോപ്പ് മുന്നോട്ടു പോകുന്നതെന്നും സബ്രീന ലീ വ്യക്തമാക്കി.

മാധ്യമ പ്രവർത്തകൻ എ. സജീവന്റെ ഇസ്‌ലാമിനെ കുറിച്ച കൃതിയാണ് സബ്രീന ലീ ഇറ്റാലിയൻ ഭാഷയിലേക്ക് അവസാനമായി വിവർത്തം ചെയ്തത്. ഇതിന്റെ പ്രകാശനവും ഷാർജ മേളയിൽ നടന്നു. മലയാള ഭാഷയുടെ കരുത്ത് അദ്ഭുതകരമാണെന്ന് അവർ കൂട്ടിച്ചേർത്തു. കൂടുതൽ പുസ്തകങ്ങൾ മലയാളത്തിൽ നിന്ന് ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യാനുള്ള തയാറെടുപ്പിലാണ് സബ്രീന ലീ.

പുസ്തകമേളയിൽ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസിന്റെ പവലിയൻ തുറന്നു. മേളക്കൊപ്പം 41 വർഷം നീണ്ട യാത്രയുടെ അനുഭവമാണ് ഐ.പി.എച്ചിനും പങ്കുവെക്കാനുള്ളത്. മലയാളത്തിൽ നിന്നുള്ള മേളയിലെ ആദ്യ സാന്നിധ്യം കൂടിയാണ് ഐപി.എച്ച്.


Full View

A Cultural Revolution Through the Translation of Books: Sabrina Lee

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News