30 ശതകോടി ദിർഹം ചെലവിൽ ദുബൈയിൽ വൻ ഡ്രൈനേജ് പദ്ധതി പ്രഖ്യാപിച്ചു

'തസ്‌റീഫ്' എന്ന പേരിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് വൻ ഡ്രൈനേജ് പദ്ധതി പ്രഖ്യാപിച്ചത്

Update: 2024-06-24 17:24 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: ദുബൈയിൽ മഴവെള്ളം ഒഴുക്കിക്കളയാൻ വമ്പൻ ഡ്രൈനേജ് പദ്ധതി പ്രഖ്യാപിച്ചു. 30 ശതകോടി ദിർഹം ചെലവിൽ നടപ്പാക്കുന്ന പദ്ധതി 2033ൽ പൂർത്തിയാക്കും.തസ്‌റീഫ് എന്ന പേരിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് വൻ ഡ്രൈനേജ് പദ്ധതി പ്രഖ്യാപിച്ചത്. ദുബൈയിലെ ഏത് ഭാഗത്തും പെയ്യുന്ന മഴവെള്ളവും ഒഴുക്കിക്കളയാൻ ശേഷിയുള്ളതാകും പുതിയ ഡ്രൈനേജ്.

 

 ദിവസം 20 ദശലക്ഷം ക്യൂബിക് മീറ്റർ വെള്ളം ശേഖരിച്ച് സെക്കൻഡിൽ 230 ക്യൂബിക്ക് മീറ്റർ എന്ന കണക്കിൽ ഒഴുക്കിക്കളയാൻ ഡ്രൈനേജിന് ശേഷിയുണ്ടാകും. പദ്ധതി നടപ്പാകുന്നതോടെ ദുബൈയുടെ ഡ്രൈനേജ് ശേഷി 700 ശതമാനം വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നൂറ് വർഷത്തേക്കുള്ള ഡ്രൈനേജ് ആവശ്യങ്ങൾ നിർവഹിക്കാൻ തസ്‌റീഫ് പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതി 2033 ൽ പൂർത്തിയാകും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News