തിരൂർ സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണ് മരിച്ചു

തിരൂർ കന്മനം തുവ്വക്കാട് പോത്തന്നൂർ ഞാറക്കാട്ട് ഹൗസിൽ മുസ്തഫയാണ് മരിച്ചത്

Update: 2024-10-23 13:32 GMT
Editor : Thameem CP | By : Web Desk
Advertising

അബൂദബി: മലപ്പുറം തിരൂർ സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണ് മരിച്ചു. തിരൂർ കന്മനം തുവ്വക്കാട് പോത്തന്നൂർ ഞാറക്കാട്ട് ഹൗസിൽ മുസ്തഫ (53) ആണ് മരിച്ചത്. അബൂദബി അൽ സലയിലെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനാണ്. ചൊവ്വാഴ്ച രാത്രി 8.30ഓടെ ജോലിക്കിടെ സൂപ്പർ മാർക്കറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിതാവ്: ഹംസ ഞാറക്കാട്ട്. ഭാര്യ: മുസൈബ. മക്കൾ: ദിൽഷാദ് (ഷാർജ), ബാദുഷ (വിദ്യാർഥി), റിൻസ ഫാത്തിമ. മഷ്‌റഖ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖബറടക്കം വ്യാഴാഴ്ച രാവിലെ നാട്ടിൽ നടക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News